വൈസ്‌മെൻ ഇന്റർനാഷണൽ ഫൗണ്ടേഴ്‌സ് ഡേ ആഘോഷിച്ചു

ഫൗണ്ടേഷൻ ഡേ ആഘോഷങ്ങൾ ഇന്റർനാഷണൽ ട്രഷറർ ടി. എം.ജോസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണാറ. വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൻ ഫൗണ്ടേഴ്‌സ് ഡേ ആഘോഷവും തൃശൂർ ജില്ല കുടുംബസംഗമവും ഡിസംബർ 12ന് കണ്ണാറ വൈഎംസിഎ കൺവെൻഷൻ സെന്ററിൽ ഇന്റർനാഷണൽ ട്രഷറർ ടി. എം.ജോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണ്ണർ അനിത ബെന്നി അധ്യക്ഷത വഹിച്ചു. റീജിണൽ ഡയറക്ടർ സി.വി. ഹരിദാസ്, അഡ്വ. ജോസ് മഞ്ഞളി എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ക്യാൻസർ രോഗിക്ക് ചികിത്സാ സഹായം 

നൽകി. ക്ലബ്ബ് മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ പരിപാടികൾ നടത്തി. തൃശൂർ ജില്ലയിലെ 14 ക്ലബ്ബുകളിലെയും കുടുംബാംഗങ്ങൾ, ഡിസ്ട്രിക്ടിലെയും, റീജിയണിലെയും പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ട് സെക്രട്ടറി എൽദോസ് യോഹന്നാൻ, ട്രഷറർ  വിനോദ് എം.സി, കോ-ഓർഡിനേറ്റർ ബെന്നി വടക്കൻ, എഡിറ്റർ ജോസ് പോൾ എന്നിവർ നേതൃത്വം നൽകി. 




Post a Comment

0 Comments