ടാറിംഗിന്റെ ഭാഗമായി റോഡിന്റെ ഉപരിതലം ഇളക്കി മാറ്റി നിരപ്പാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
പട്ടിക്കാട്. ആറുവരിപ്പാതയിൽ ടാറിംഗ് നടക്കുന്നതിനാൽ പീച്ചി റോഡ് ജങ്ഷൻ മുതൽ ചെമ്പൂത്ര വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പട്ടിക്കാട് ഹൈവേ ജങ്ഷൻ മുതൽ തൃശൂർ ഭാഗത്തേയ്ക്ക് സർവ്വീസ് റോഡിലുടെ വരുന്ന വാഹനങ്ങൾ ചെമ്പൂത്ര പെട്രോൾ പമ്പിന് മുൻ വശത്തുവെച്ച് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ഗതാഗതനിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. പഴയ ടാറിംഗിന്റെ ഉപരിതലം ഇളക്കി മാറ്റി നിരപ്പാക്കിയതിനു ശേഷമാണ് പുതിയ ടാറിംഗ് നടത്തുന്നത്.
0 Comments