കുതിരാൻ രണ്ടാം തുരങ്കത്തിനകത്ത് പെയിന്റിംഗ് പണികൾ ആരംഭിച്ചു


പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കം ഗതാഗതയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തുരങ്കത്തിനകത്ത് പെയിന്റിങ് ജോലികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഒന്നാം തുരങ്കത്തിലേതുപോലെ വെള്ള നിറമാണ് രണ്ടാം തുരങ്കത്തിനകത്തും. സ്‌പ്രേ പെയിന്റിങ് ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ കോൺക്രീറ്റിംഗ് നടപ്പാതയുടെ ഗ്യാപ്പ് ഫില്ലിങ് വർക്കുകളും തുരങ്ക കവാടങ്ങളുടെ നിർമ്മാണവും നടക്കുന്നുണ്ട്. എക്‌സ്‌ഹോസ്റ്റ് ഫാനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഹാൻഡ് റെയിലുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.



Post a Comment

0 Comments