പൂവൻചിറ കരിസ്മ ഭവനിൽ പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷം

പൂവൻചിറ. കരിസ്മ ഭവൻ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് ദിനാഘോഷം. ചുവന്നമണ്ണ് സെ. ജോസഫ് പള്ളി വികാരി ഫാ. ആന്റസ് എലുവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സനോജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ചാർട്ടർ പ്രസിഡണ്ട് ബാബു കൊള്ളന്നൂർ,  ക്ലബ്ബിന്റെ ട്രഷറർ സുരേന്ദ്രൻ കെ.ജി കുര്യാക്കോസ് എന്നിവർ ക്രിസ്മസ് ആശംസകൾ അർപ്പിച്ചു. കരിസ്മ ഭവനിലെ അന്തേവാസികൾക്ക് ലയൺസ് ക്ലബ്ബ് നൽകുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മറ്റ് സമ്മാനങ്ങളും കൈമാറി.



 

Post a Comment

0 Comments