നാല് കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ പുൽക്കൂടൊരുക്കി മണ്ണുത്തി സെന്റ് ആന്റണീസ് ഇടവക


മണ്ണുത്തി. ഭവന രഹിതരായ നാല് കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ പുൽക്കൂടൊരുക്കി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വ്യത്യസ്ഥത പുലർത്തുകയാണ് മണ്ണുത്തി സെന്റ് ആന്റണീസ് ഇടവക. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആദ്യഭവനം ആശീർവദിച്ച് നൽകി. കാവ്മുകളേൽ റീന ഷാജന്റെ കുടുംബത്തിനാണ് ആദ്യഭവനം ലഭിച്ചത്. മണ്ണുത്തിയിലെ ഇപ്പോഴത്തെ ദേവാലയം കൂദാശ ചെയ്തതിന്റെ രജത ജൂബിലി, 2020-21 കാലഘട്ടത്തിലെ ക്രിസ്തുമസ്, തിരുനാളുകൾ, വീടുകളിലെ പ്രധാന ആഘോഷങ്ങൾ എന്നീ ആർഭാടങ്ങൾ ഒഴിവാക്കിയാണ് ഓരോ കുടുംബവും സന്യാസ സമൂഹങ്ങളും കൈകോർത്ത് ഇടവകയിൽ 25 ലക്ഷം രൂപയുടെ വിവിധ കാരുണ്യപ്രവർത്തികൾ ചെയ്യുന്നത്. ഇടവക വികാരി ഫാ. ഡേവിസ് കണ്ണമ്പുഴ,  സഹവികാരി ഫാ.കനേഡിയൻ തണ്ടാശ്ശേരി, കൈക്കാരന്മാരായ സജി ആൻറണി, അനിൽ ജോർജ്, നെബി മേനാച്ചേരി, ജോമോൻ ജോസഫ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ ആന്റോ വി. മാത്യു, ഏകോപന സമിതി കൺവീനർ നോബി മേനാച്ചേരി തുടങ്ങിയവർ ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments