പീച്ചിറോഡ് ജങ്ഷനിലെ അപകടക്കെണി ഒഴിവാക്കാൻ ശ്രമിക്കാതെ അധികൃതർ


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ അപകടക്കെണി ഒഴിവാക്കാൻ അധികൃതർ ഇനിയും ശ്രമിച്ചിട്ടില്ല. തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന സർവ്വീസ് റോഡിനോട് ചേർന്നുള്ള കാനയുടെ സ്ലാബ് ഇളകി കിടക്കുന്നതാണ് അപകട സാധ്യതക്ക് കാരണം. ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നവർ ഇതുവഴിയാണ് നടന്ന് പോകുന്നതും. രാത്രി സമയങ്ങളിൽ പ്രദേശത്തെ വെളിച്ചക്കുറവ് അപകടസാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇവിടെ കാനയിൽ വീണുണ്ടായ അപകടത്തിൽ തൃശൂരിലെ ട്രാഫിക്
 

പോലീസ് ഉദ്യോഗസ്ഥന്റെ കാലിനും നട്ടെല്ലിനും പരിക്കേറ്റിരുന്നു. സമാനമായി രീതിയിൽ മുൻപും പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ഇതൊന്നും അവരുടെ ജോലിയല്ല എന്ന നിലപാടിലാണ് ഇപ്പോഴും. അപകടമല്ല, അപകട മരണങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ നടപടികൾ ഉണ്ടാകൂ എന്നതാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയുള്ള അനുഭവം. ഇതൊക്കെ കണ്ടും കേട്ടും മിണ്ടാതിരുക്കുന്ന ഭരണകർത്താക്കൾ ഉള്ളിടത്തോളം കാലം അധികൃതരുടെ അനാസ്ഥകൽ തുടർന്നുകൊണ്ടേയിരിക്കും.



Post a Comment

0 Comments