കലാഭവൻ മണിയുടെ ജന്മദിനാചരണം ; കതിരപ്പിള്ളി ബാഡ്മിന്റൺ ടൂർണ്ണമെന്റിന് തുടക്കമായി


കെബിഎ അക്കാദമി ചെയർമാൻ  കെ.എസ് മണിവർണ്ണൻ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യുന്നു

കൂട്ടാല. കലാഭവൻ മണിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി കൂട്ടാല കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ബാഡ്മിന്റൺ ടൂർണ്ണമെന്റിന് തുടക്കമായി.  സംസ്ഥാനത്തിനകത്തുനിന്നുള്ള 363 ടീമുകൾ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഡി കാറ്റഗറി മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. 20,000 രൂപയുടെ ക്യാഷ് പ്രൈസാണ്  ഒന്നാം സമ്മാനം.10,000 രൂപയുടെയും 5,000 രൂപയുടെയും ക്യാഷ് പ്രൈസുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ ട്രോഫികളും മെഡലുകളും സമ്മാനിക്കും. കെബിഎ അക്കാദമി ചെയർമാൻ  കെ.എസ് മണിവർണ്ണൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. അക്കാദമി ഭാരവാഹികളായ സിബി സെബാസ്റ്റ്യൻ, കെ.വി മണി, വി.എസ് പ്രദീപ്, നിധീഷ് രാജു, ഗിരീഷ് കൊട്ടാരത്തിൽ, എൽദോ സക്കറിയ, റോബിഷ് വലക്കാവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാഭവൻ മണിയുടെ 52-ാമത് ജന്മദിനമായ 2022 ജനുവരി 1 ന് സമ്മാനദാനവും കലാഭവൻ മണി അനുസ്മരണവും ഉണ്ടാകും.





Post a Comment

0 Comments