പട്ടിക്കാട്. മൂന്ന് കോടി രൂപ ചിലവിൽ പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ, കായിക, റവന്യൂ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിലെ എഞ്ചിനീയർമാർ വിശദമായ സർവ്വേ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി
സദാനന്ദൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.ടി ജലജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, കായികവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ ബിജു, അസിസ്റ്റൻറ് എൻജിനീയർമാരായ ബാലമോഹൻ, ശ്രീജിത്ത്, വിഷ്ണു ഗോപൻ പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ, ഹെഡ്മാസ്റ്റർ എം.കെ സോമൻ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments