കുന്നത്തങ്ങാടി റോഡിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു


താമരവെള്ളച്ചാൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് താമരവെള്ളച്ചാൻ വാർഡിലെ കുന്നത്തങ്ങാടി റോഡിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിവാണ് കുന്നത്തങ്ങാടി റോഡിന്റെ കോൺക്രീറ്റിങും, കാനയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുള്ളത്. ബാക്കി ഭാഗത്തിന്റെ  പണികൾ കൂടി പൂർത്തിയാക്കാനുള്ള ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പു നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. ജോസഫ്
 

ടാജറ്റ് മുഖ്യ അതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി സാബു, വാർഡ്‌മെമ്പർ അജിത മോഹൻദാസ്, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ബിജുമോൻ, കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് ജയപ്രകാശ്, ബിജെപി പഞ്ചായത്ത് സമിതിയംഗം ഐ.ജി രാജേഷ്, കുടുംബശ്രീ സിഡിഎസ് മഹിളാ മണി അപ്പുക്കുട്ടൻ  എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments