പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാത താൽക്കാലികമായി തുറന്നു

പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാത താൽക്കാലികമായി തുറന്നു നൽകിയപ്പോൾ 

പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാത വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി താൽക്കാലികമായി തുറന്നു നൽകി. ഇതോടെ പീച്ചി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ബസാർ റോഡിലൂടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചെന്ന് ടികെആർ ബസ് സ്റ്റാന്റിലേക്ക് പ്രവേശിച്ച് സർവ്വീസ് നടത്തി തുടങ്ങി. അടിപ്പാതയുടെ മുകളിലെ റോഡിന്റെ കോൺക്രീറ്റിങ് മൂലം പട്ടിക്കാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്ക് ഏറെ ദൂരം മുന്നോട്ടുപോയി പട്ടിക്കാട് ബാറിന് മുന്നിൽ ചെന്ന് തിരിഞ്ഞു വരണമായിരുന്നു. ഇതുമൂലമുള്ള ഗതാഗതക്കുരുക്കും സമയനഷ്ടവും ചൂണ്ടിക്കാട്ടി പീച്ചിയിൽ നിന്നുള്ള സ്വകാര്യ 

ബസുകൾ പട്ടിക്കാട്ടേയ്ക്ക് എത്തിയിരുന്നില്ല. അടിപ്പാത തുറന്നു നൽകിയതോടെ പട്ടിക്കാട് സെന്ററിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും  പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സ്‌കൂളുകൾ, ആശുപത്രി എന്നിവിടങ്ങളിലേക്കും എത്താൻ ബസിൽ വരുന്നവർക്ക് ആശ്വാസമായി. അടിപ്പാത റോഡിൽ ഇനിയും കോൺക്രീറ്റ് പണികൾ നടക്കാനുണ്ടെന്നും അടുത്ത ദിവസങ്ങളിലായി ആ പണികൾ കൂടി പൂർത്തീകരിക്കുമെന്നും കരാർ കമ്പനി പിആർഒ അജിത് പ്രസാദ് പറഞ്ഞു. ഇപ്പോഴും അടിപ്പാതയ്ക്ക് മുകളിലെ റോഡിൽ പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ ശ്രദ്ധിച്ച് കടന്നുപേകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.







Post a Comment

0 Comments