അധികൃതരുടെ അനാസ്ഥ: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട വാഹനം ആഴ്ചകളായി റോഡിൽ തന്നെ


വാണിയമ്പാറ. ആഴ്ചകൾക്ക് മുൻപ് മേലേചുങ്കത്ത് അപകടത്തിൽപ്പെട്ട വാഹനം ഇപ്പോഴും അവിടെതന്നെ കിടപ്പാണ്. നവംബർ ഇരുപതാം തിയ്യതി പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്ക് പച്ചക്കറി കയറ്റി വന്ന ലോറി ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കരുനാഗപ്പിള്ളി സ്വദേശിയായ െ്രെഡവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഇത്രയും ദിവസമായിട്ടും അപകടം നടന്ന സ്ഥലത്ത് തന്നെയാണ് ഇപ്പോഴും
 

വാഹനം. ജില്ലാ അതിർത്തിയായ ഈ ഭാഗത്തുകൂടി രാത്രിയും പകലും നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. അപകടത്തിൽ പെട്ട ലോറിയുടെ പിൻഭാഗം തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ ഇടത് ട്രാക്കിലായാണ് കിടക്കുന്നത്. നിലവിൽ ഈ ഭാഗത്ത് സർവ്വീസ റോഡ് ഇല്ലാത്തതിനാൽ നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്നും മാറ്റിയിടാൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. നിരവധി അപകടങ്ങളും അപകട മരണങ്ങളും ദേശീയപാതയിൽ നിരന്തരം നടന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ഉത്തരവാദിത്തമില്ലായ്മ പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments