കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് കുട പിടിക്കുന്നു ; കെ.പി രാജേന്ദ്രൻ


എൻആർഇജി വർക്കേഴ്‌സ് ഫെഡറേഷൻ ദ്വിദിന സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കെ.പി രാജേന്ദ്രൻ സംസാരിക്കുന്നു

പീച്ചി. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട മനുഷ്യന്റെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്താതെയും മതിയായ വേതനവും കാലാനുസൃതമായ   മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കാതെയും  കോർപ്പറേറ്റുകൾക്ക് കുടപിടിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. പീച്ചിയിൽ എൻആർഇജി വർക്കേഴ്‌സ് ഫെഡറേഷൻ എഐടിയുസിയുടെ ദ്വിദിന സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഡിസംബർ 28,29 തിയതികളിൽ വിലങ്ങന്നൂർ ദർശനയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. സംസ്ഥാന, ജില്ലാ തല നേതാക്കളും ക്യാമ്പിൽ സംബന്ധിക്കും. 





Post a Comment

0 Comments