ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രം ; ജോസ് വള്ളൂർ

പദയാത്ര സംഗമം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ സംസാരിക്കുന്നു

മണ്ണുത്തി. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയൂ എന്ന് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജന്മദിന സമ്മേളനത്തിന്റെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ പദയാത്ര സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി 

സി.എസ്. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ ബേബി, ടി.എം  രാജീവ്  മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ്  മണ്ഡലം പ്രസിഡണ്ടുമാരായ എം.യു മുത്തു, ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, അഡ്വ എസ്. അജി,  ജേക്കബ് പോൾ എന്നിവരും ബിന്ദു കാട്ടുങ്ങൽ, ജിത്ത് ചാക്കോ, ബ്ലസൻ വർഗീസ്, സി.വി. ജോസ് തുടങ്ങിയവരും പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ  പദയാത്രകൾ സംഗമ വേദിയായ മഹാത്മാ സ്‌ക്വയറിലേക്ക് എത്തി. തുടർന്ന് അവിടെ ഒരുക്കിയ ഇന്ത്യൻ ഭൂപടത്തിൽ പ്രവർത്തകർ അണിനിരന്ന് പ്രതിജ്ഞ ചൊല്ലി.




Post a Comment

0 Comments