പട്ടിക്കാട്. പെട്രോളിന്റെയു ഡീസലിന്റെയും അധിക നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ആതിര ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രനീഷ് അധ്യക്ഷത വഹിച്ചു. ബിജോയ് ജോസ്, ഷിനോജ്, വിനീഷ്, എൻ.എച്ച് പ്രശാന്ത്, ശിവൻ, ജയകുമാർ, ബിനു അലക്‌സ്, ദീപക്ക് മുനിക്കടവ്, ശരത്ത് മുട്ടത്ത്, അമൽ, ജയൻ പൂശ്ശേരി, നാരായണൻ, പ്രദോഷ്, സുബില മനോജ്, സൗമ്യ അനിൽകുമാർ, ധ്വനി ഉത്തമൻ, അന്നമ്മ ജോൺ, ശ്രീദേവി അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.
0 Comments