സംസ്ഥാന ജൂനിയർ ഹോക്കി: അഭിമാനമായി ടീം വാണിയമ്പാറ


പട്ടിക്കാട്. സംസ്ഥാന ജൂനിയർ ഹോക്കി ടീമിന്റെ പോപരാട്ടം കടുപ്പിക്കാൻ ഇത്തവണ മൂന്ന് പാണഞ്ചേരിക്കാരും. വാണിയമ്പാറ സ്വദേശികളായ പി.വി അഭിജിത്ത്, അമീൻ കെ നബീബ്, ടി.കെ സാദിഖ് എന്നിവരാണ് പാണഞ്ചേരിയുടെ സ്വന്തം താരങ്ങളായി ടീമിൽ ഇടംപിടിച്ചത്. ഡിസംബർ 16 മുതൽ 25 വരെ തമിഴ്‌നാട്ടിലെ കോവിൽപെട്ടിയിൽ വെച്ചാണ് നാഷണൽ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. നിരവധി കായികതാരങ്ങളെ രൂപപ്പെടുത്തിയ മണ്ണാണ് പാണഞ്ചേരിയുടെ
 

കിഴക്കൻ മലോയോര മേഖലകൾ. നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടത്തിനായി കേരളത്തിന്റെ ജൂനിയർ ടീം കളിക്കളത്തിലിറങ്ങുമ്പോൾ പാണഞ്ചേരിക്ക് അത് അപൂർവ്വമായ നേട്ടമാവുകയാണ്. വാണിയമ്പാറ പുതിയപറമ്പിൽ പി.ഡി വിജുവിന്റെയും സുനിതയുടെയും മകനാണ് അഭിജിത്ത്. തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. തൃശൂർ സെ.തോമസ് കോളേജ് വിദ്യാർത്ഥിയായ അമീൻ കെ നബീബ് നീലിപ്പാറ കൊല്ലംതൊടിയിൽ നബീബിന്റെയും ഷഫീദയുടെയും മകനാണ്. വാണിയമ്പാറ തൈവളപ്പിൽ കരീം ഷെറീഫ ദമ്പതികളുടെ മകനാണ് പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന സാദിഖ്.



Post a Comment

0 Comments