മേട്രൺ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മുളങ്കുന്നത്തുകാവിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേയ്ക്ക് മേട്രൺ തസ്തികയിലേയ്ക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം എക്‌സിക്യൂട്ടീവ് എൻജിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ, അയ്യന്തോൾ, 680003 ഫോൺ: 0487 2360849, 9961350078
വിചാരണ മാറ്റിവെച്ചു
കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ 9/12/2021 തിയതിയിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ്.എം കേസുകളും 26/02/2022
തിയതിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.
ടെണ്ടർ ക്ഷണിച്ചു
തൃശൂർ കോർപ്പറേഷൻ 202122 വർഷത്തെ പദ്ധതി പ്രകാരം ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് 'ലാബ് റീഗെന്റ്‌സ്' വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചു. തൃശൂർ നഗരസഭ ഓഫീസിൽ നിന്ന് 7/12/2021 മുതൽ 14/12/2021 വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡിസംബർ 15 ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 0487 2356052
ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ തൃശൂർ റീജിയണൽ യൂണിറ്റിൽ ഭിന്നശേഷി കുട്ടികൾക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സ് ആരംഭിക്കുന്നു. താല്പര്യമുള്ള എസ് എസ് എൽ സി യോഗ്യതയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ : 0487 2250751, 7559935097
റദ്ദാക്കപ്പെട്ട റേഷൻകടകളുടെ ഫയൽ തീർപ്പാക്കൽ അദാലത്ത് ഡിസംബർ 10 ന്
തൃശൂർ ജില്ലയിലെ താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകളുടെ ഫയൽ തീർപ്പാക്കൽ അദാലത്ത് ഡിസംബർ 10ന് രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
0 Comments