ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലി
പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് സമ്മേളനം സിപിഐഎം പീച്ചി ബ്രാഞ്ച് ഓഫീസിൽ വെച്ച് ഡിവൈഎഫ്‌ഐ ചേലക്കര ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എൻ.ജി ഗിരിലാൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പീച്ചി മേഖല പ്രസിഡണ്ട് പി.കെ മോബി, മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി അംഗം കെ.ടി ജിതിൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേഷ്, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രാഹുൽ അരമനയിൽ (സെക്രട്ടറി), എൻ.എസ് വിഷ്ണുപ്രിയ (പ്രസിഡണ്ട്) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
0 Comments