വിലങ്ങന്നൂരിൽ മോഷണ ശ്രമത്തിനിടെ പിടികൂടിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച യുവാക്കൾ വാർഡ് മെമ്പർക്കും പോലീസുദ്യോഗസ്ഥർക്കും ഒപ്പം

വിലങ്ങന്നൂർ. മോഷണ ശ്രമത്തിനിടെ പിടികൂടിയ യുവാവ്  മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് കണ്ണാറ  വനഗവേഷണ കേന്ദ്രത്തിന്  സമീപമുള്ള മാരിക്കുടിയൽ ബോവാസിന്റെ വീടിന്റെ ടെറസിന് മുകളിൽ നിന്നും പീച്ചി മയിലാട്ടുംപാറ സ്വദേശിയായ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. സ്ഥലത്തെത്തിയ വാർഡ്‌മെമ്പർ ഷൈജു കുരിയൻ വിവരമറിയിച്ചതിനെതുടർന്ന് പീച്ചി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. യുവാവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ 

ഹാജരാക്കി. തുടർന്ന് തൃശൂർ പടിഞ്ഞാറേക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിലങ്ങന്നൂർ, പീച്ചി മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്കു പിന്നിൽ ഇയാൾ ആയിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പർ ഷൈജു കുരിയൻ, പീച്ചി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രേംനാഥ് പടിഞ്ഞാറ്റിൽ  ഹോംഗാർഡുമാരായ ഷാജു, സുരേന്ദ്രൻ, പീച്ചി ആംബുലൻസ്  ഡ്രൈവർ റിജോ. ബിനു കെ.വി, ജോജോ കണ്ണാറ എന്നിവർ ചേർന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.





Post a Comment

0 Comments