പട്ടിക്കാട്. കൂട്ടാല കുന്നിൽ മേയാൻ വിട്ട 14 ആടുകളെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ആടുകളെ കാണാതായ വിവിരം അറിയുന്നത്. കൂട്ടാല കതിരപ്പിള്ളി വേണുവിന്റെ ആണ് 14 ആടുകളും. സാധാരണ മേയാൻ വിട്ടാൽ വൈകുന്നേരം ആകുമ്പോൾ തിരികെ വരാറുള്ള ആടുകൾ ഇന്ന് നേരം വൈകിയിട്ടും തിരികെ എത്തിയില്ല. ഇതേ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ലെന്ന് വാർഡ് മെമ്പർ സി.എസ് ശ്രീജു അറിയിച്ചു. കണ്ടുകിട്ടുന്നവർ 9497247904 എന്ന വേണുവിന്റെ നമ്പറിൽ ബന്ധപ്പെടുക.
0 Comments