കൂട്ടാല സെ. തോമസ് പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

കൂട്ടാല സെ. തോമസ് പള്ളിയിലെ സംയുക്ത തിരുനാളിന്  ഫാ. ആന്റണി കരുതുകുളങ്ങര കൊടിയേറ്റുന്നു

കൂട്ടാല. സെ. തോമസ് പള്ളിയിലെ സംയുക്ത തിരുനാളിന് മുളയം ഇടവക വികാരി ഫാ. ആന്റണി കരുതുകുളങ്ങര കൊടിയേറ്റി. ജനുവരി 8, 9, 10 തിയതികളിലാണ് തിരുനാൾ. ഇടവക വികാരി, ഫാ. ഡോ.തോമസ് എടക്കളത്തൂർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ട്രസ്റ്റിമാരായ പ്രവീൺ രാജു കല്ലറക്കൽ, ലിയോ സെബാസ്റ്റ്യൻ, ബിനോയി താഴത്തേടത്ത്, ജോ. ജനറൽ കൺവീനർ ജോസ് മൈനാട്ടിൽ, പി .ആർ.ഒ. അഖിൽ വർഗ്ഗീസ്, മറ്റു കൺവീനർമാർ  എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments