തിന്മകൾക്കെതിരെയുള്ള നാടിന്റെ കാവലാണ് റസിഡന്റ്‌സ് അസോസിയേഷനുകൾ എന്ന് പി.പി രവീന്ദ്രൻ

ചെമ്പൂത്ര ടെമ്പിൾ റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിക്കുന്നു

പട്ടിക്കാട്. അച്ചടക്കത്തോടെയും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകളും കൂട്ടായ്മകളും തിന്മകൾക്കെതിരെ നാടിന് കാവലായിരിക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. പുതിയതായി രൂപീകരിച്ച ചെമ്പൂത്ര ടെമ്പിൾ റോഡ് റസിഡന്റ്‌സ് അസോസിയേഷനും പുതുവത്സരാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തരത്തിലുമുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനുകൾ  ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പീച്ചി റോഡ് മുതൽ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്ര മൈതാനം വരെയുള്ള റോഡിന്റെ ഇരു ഭാഗത്തുമുള്ള 42 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് ടെമ്പിൾ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. അസോസിയേഷൻ പ്രസിഡണ്ട് മെൽവിൻ ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. വാർഡ്‌മെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ സാവത്രി സദാനന്ദൻ, അസോസിയേഷൻ സെക്രട്ടറി എ അരവിന്ദാക്ഷൻ, ട്രഷറർ ചന്ദ്രശേഖരൻ, ജോ. സെക്രട്ടറി രമാദേവി, വനിതാ വിഭാഗം കൺവീനർ അർച്ചന മെൽവിൻ എന്നിവർ പ്രസംഗിച്ചു.

 


Post a Comment

0 Comments