വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥികൾ പിടിഎ പ്രസിഡണ്ടിനും അധ്യാപകർക്കും ഒപ്പം
പട്ടിക്കാട്. പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹരായ കുട്ടികളെ തിരഞ്ഞെടുത്തു. സ്‌കൂളിൽ വെച്ചു നടത്തിയ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്ന് 25 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് 40 കുട്ടികളുമാണ് വിജയിച്ചത്. ഇവർ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ നിർവഹിച്ചു. അധ്യാപകരായ സീനിയർ അസിസ്റ്റന്റ് ഷമീം നിസ, രേണുക, ശ്രീജ, സിന്ധു, ഗീത തുടങ്ങിയവർ പങ്കെടുത്തു.
0 Comments