കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു


കണ്ണാറ. സെന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന വി.യൗസേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ സമാപിച്ചു. ജനുവരി 9 ഞായറാഴ്ച ഫാ. ജോർജ്ജ് തോട്ടാൻ സിഎംഐയുടെ കാർമ്മികത്വത്തിൽ ആയിരുന്നു കൊടിയേറ്റം.  ഇടവക വികാരി ഫാ.വർഗ്ഗീസ് ഊക്കൻ, ഫാ. ഫ്രാൻസീസ് തലക്കോട്ടൂർ, ഫാ. സെബി പുത്തൂർ, ഫാ. അനു ചാലിൽ, ഫാ. ബിൽജു വാഴപ്പിള്ളി, ഫാ. ഫ്രീജോ പാറയക്കൾ, ഫാ. അനിൽ അക്കര, ഫാ.ഗോഡ്‌വിൻ കിഴക്കൂടൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നടന്ന തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച നടന്ന തിരുനാൾ ആഘോഷത്തിൽ ഫാ.ഡോ.സിന്റോ പൊറത്തൂർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ഡോ വിൻസന്റ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകി. കൈക്കാരന്മാരായ ബേബി ചാലിൽ, ഔസേഫ് പതിലേട്ട്, ഷൈജു വള്ളിമാലിൽ, ജനറൽ കൺവീനർ ബേബി കീരാംതടത്തിൽ, മറ്റു കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments