കുതിരാനിൽ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാനായി പഴയ റോഡ് പൊളിച്ചു നീക്കി


വഴുക്കുംപാറ. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിനായി പഴയ റോഡിന്റെ ഏതാനും ഭാഗം പൂർണ്ണമായും പൊളിച്ചു നീക്കി. ഇതോടെ ഇനി മുതൽ കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ പാലക്കാട്  ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. വഴുക്കുംപാറ സെന്ററിൽ നിന്ന് നേരെ തുരങ്കത്തിലേക്ക്  റോഡ് നിർമ്മിക്കുന്നതിനായാണ് പഴയ റോഡ് പൊളിച്ചത്. ഇതു മൂലം കുതിരാനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്. കാരണം,  കുരുക്ക് രൂക്ഷമാകുന്ന അവസരങ്ങളിൽ
 

പഴയ പാതയിലൂടെ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടാണ് കുരുക്കിന് ശമനമുണ്ടാക്കിയിരുന്നത്. വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്തതുകൊണ്ട് തുരങ്കത്തിനുള്ളിലും അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് രാവിലെയും തുരങ്കത്തിനുള്ളിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അതുകൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ രണ്ടാം തുരങ്കത്തിലൂടെയും വാഹനങ്ങൾ കടത്തിവിടാൻ സൗകര്യം ഒരുക്കേണ്ടി വരും.




Post a Comment

0 Comments