കണ്ണാറയിൽ കാറ് ബൈക്കിൽ ഇടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക് : നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞു.


കണ്ണാറ . അമിത വേഗതയിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായ പരിക്കേറ്റു. പാണഞ്ചേരി തെക്കത്ത് വളപ്പിൽ ശശി മകൻ ലിജിത്ത് 24, ഭാര്യ കാവ്യ 22 എന്നിവർക്കാണ് പരിക്കേറ്റത്.  ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. രാത്രി 8 മണിയോടെ കണ്ണാറ കയറ്റത്തു വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികർ വിലങ്ങന്നൂരിലേക്ക് പോവുകയായിരുന്നു. പീച്ചിയിൽ നിന്നു വരികയായിരുന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിച്ച കാറിലുണ്ടായിരുന്നവർ

ഇടിച്ചതിനു ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടയുകയായിരുന്നു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. കാറിൽ 4 പേർ ഉണ്ടായിരുന്നു. ഒരാൾ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീച്ചി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments