പീച്ചി. വിലങ്ങന്നൂർ കോശിമുക്കിൽ തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്. ഒരാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ വ്യാപാരിയായ സാമുവേലിനെയാണ് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ വാട്ടർ അതോറിറ്റി തൊഴിലാളികളായ പ്രഭാകരൻ, ഉണ്ണിച്ചെക്കൻ, സമീപവാസികളായ സൂരജ്, അമൽ, സുരേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഇപ്പോഴും തേനിച്ച കൂട്ടത്തിന്റെ ഉപദ്രവം ഉണ്ട്. റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്കും കുത്തേറ്റിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ അറിയിച്ചു.
0 Comments