അറിയിപ്പുകൾ


ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു 
പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾക്കുള്ള പ്രൊജക്ടുകളായിരിക്കും പരിഗണിക്കുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ അപേക്ഷകളാണ് പരിഗണിക്കുക. 
പ്രൊജക്ട് റിപ്പോർട്ട്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സംഘാംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ  ജനുവരി 18 വൈകീട്ട് 5 മണിക്കകം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം. വിശദവിവരങ്ങൾ അയ്യന്തോളുള്ള തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും 
ബ്ലോക്ക്/ മുനിസിപ്പൽ / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭ്യമാണ്. 
ഫോൺ: 0487 2360381

അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും diothrissur@gmail.com എന്ന മെയിലിലേക്ക് ജനുവരി 12നകം അയക്കണം.



Post a Comment

0 Comments