വീടുകളുടെ താക്കോൽ ദാനം ഉമ്മൻ ചാണ്ടി നിർവഹിക്കും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ടി.ജെ സനീഷ്‌കുമാർ എം.എൽ.എ വിലങ്ങന്നൂരിലെ പായ്ക്കണ്ടത്ത് മറിയാമ്മ ചേട്ടത്തിക്കും ചാത്തംകുളത്ത് കമല ചേച്ചിക്കും നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം ഉമ്മൻ ചാണ്ടി നിർവഹിക്കും. നാളെ (ജനുവരി 7 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക്. വിലങ്ങന്നൂരിലെ പായ്ക്കണ്ടത്ത് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ, ടിജെ സനീഷ്‌കുമാർ എന്നിവർ പങ്കെടുക്കും.
0 Comments