പട്ടിക്കാട്. എസ്എൻഡിപി 5542-ാം ശാഖായോഗമായ ചാണോത്ത് പട്ടിക്കാട് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജനുവരി 9ന് ഞായറാഴ്ച നടത്തി. എസ്എൻഡിപി യോഗം പീച്ചി യൂണിയൻ സെക്രട്ടറി പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് വി.ആർ പ്രേമരാജ് അധ്യക്ഷത വഹിച്ചു. കെ.സി പ്രസന്നൻ റിട്ടേണിംഗ് ഓഫീസർ പി.വി രതീഷിന്റെ നേതൃത്വത്തിൽ ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. വി.ആർ പ്രേമരാജൻ (പ്രസിഡണ്ട്), ലളിത കരേടൻ (വൈസ് പ്രസിഡണ്ട്), പ്രസന്നൻ കമ്പിളി (സെക്രട്ടറി), ജയൻ കളപ്പുരയ്ക്കൽ (യൂണിയൻ കമ്മിറ്റി അംഗം), ശ്രീവല്ലി പ്രസന്നൻ, രമണൻ കൂട്ടാല, പ്രമീള ജയൻ, മണികണ്ഠൻ ഇഞ്ചിപുഴയിൽ, സന്തോഷ് കുന്നംകുന്നേൽ, സുന്ദരൻ കോട്ടകുന്നത്ത്, വിനയൻ വേങ്ങേലിയൻ (കമ്മിറ്റി അംഗങ്ങൾ)എന്നിവരാണ് പുതിയ ഭാരവാഹികൾ.
0 Comments