നടത്തറ. നടത്തറ മണ്ഡലത്തിലെ സിയുസി രൂപീകരണയോഗത്തിൽ വെച്ച് മികച്ചവിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക രംഗത്തെ പ്രതിഭകളെയും ആദരിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിന്ദു കാട്ടുങ്ങലിന്റെ വസതിയിൽ വെച്ചു നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശിവദാസൻ മേലിലക്കാട്ടിൽ അധ്യക്ഷത വഹിച്ചു.ഐക്യ നഗർ എഴുപത്തി ഒന്നാം നമ്പർ ബൂത്തിലെ ആദ്യത്തെ യൂണിറ്റാണ് രൂപീകരിച്ചത്. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകയും മുൻ നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ കാട്ടുങ്ങലിന്റെ പത്‌നിയുമായ ഗോകുല, ഡിസിസി ജനറൽ സെക്രട്ടറി ടി.എം രാജീവ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജേക്കബ് പോൾ, ബിന്ദു കാട്ടുങ്ങൽ, ജോയ്‌സൺ അച്ചാണ്ടി, സിജോ ജോസ് എന്നിവർ പ്രസംഗിച്ചു. ആന്റണി കുര്യൻപറമ്പിൽ, ഋതിക് സുകുമാരൻ, മോജി സിൽവൻ എന്നിവരെ ഭാരവാഹികളായും അനൂപ് ശശി, സുനിത ഭായ് എന്നിവരെ ബൂത്ത് പ്രതിനിധികളായും തിരഞ്ഞെടുത്തു.
0 Comments