അറിയിപ്പുകൾ


ആരോഗ്യശാസ്ത്ര സർവ്വകലാശാല അറിയിപ്പ് 
കോവിഡ് വ്യാപനം സമാനതകളില്ലാത്തവിധം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലേക്ക് സന്ദർശകർ നേരിട്ട് വരുന്നത് ഒഴിവാക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സർവ്വകലാശാലാ വെബ്‌സൈറ്റ് www.kuhs.ac.in സന്ദർശിക്കേണ്ടതാണ്. ഫോൺ : 0487  2207664,  2207650

സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സിന് ജനുവരി 31 വരെ അപേക്ഷിക്കാം 
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ പി.ഒ, തിരുവനന്തപുരം 33 ഫോൺ : 0471 2325101, 2325102. https:/s/rccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.  18 വയസിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ wwws.rccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി  ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്  സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.  ആയോധനാ ഫൗണ്ടേഷൻ, വഴുതക്കാട്, തിരുവനന്തപുരം ഫോൺ: 9447683169



Post a Comment

0 Comments