പട്ടിക്കാട്. ടോൾ പ്ലാസയിലൂടെ പ്രദേശവാസികൾക്ക് നിയമാനുസൃതമായുള്ള സൗജന്യ യാത്ര അനുവദിക്കണമെന്ന് എംപി ടിഎൻ പ്രതാപൻ പറഞ്ഞു. അല്ലാത്തപക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പന്നിയങ്കര ടോൾ പ്ലാസ സന്ദശിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പന്നിയങ്കര ടോൽ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്ന നിലപാടിലാണ് നിർമ്മാണ കമ്പനി അധികൃതർ. നിലവിലെ കരാർ പ്രകാരമുള്ള പണികൾ 90 ശതമാനവും പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. ടോൾ പിരിക്കാൻ 2009ലെ കരാർ പ്രകാരമുള്ള പണികൾ 90 ശതമാനം പൂർത്തീകരിച്ചാൽ മതി എന്നതായിരുന്നു കമ്പനിയുടെ നിലപാട്. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലേയും രണ്ട് അടിപ്പാതകൾ, വഴക്കുംപാറ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കരാറിന് പുറമെ ആണെന്നും കമ്പനി വാദിച്ചു. എന്നാൽ അടിപ്പാതകളുടെ നിർമ്മാണം ഉൾപ്പെടെ 90 ശതമാനം പണികൾ പൂർത്തികരിച്ചാൽ മാത്രമെ ടോൾ പിരിക്കാൻ അനുവദിക്കൂ എന്ന് പ്രതാപൻ പറഞ്ഞു.
0 Comments