പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിൽ അടിപ്പാതയ്ക്കു സമീപം പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ ഹമ്പില്ലാത്തത് റോഡ് കുറുകെ കടന്ന് പട്ടിക്കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾക്കും കാൽ നടക്കാർക്കും അപകട ഭീഷണിയാകുന്നു. ഈ ഭാഗത്ത് നേരത്തെ ഒരു ഹമ്പ് ഉണ്ടായിരുന്നു. എന്നാൽ റോഡ് റീടാറിംഗ് നടത്തിയപ്പോൾ അത് പുനസ്ഥാപിച്ചില്ല. അപകടങ്ങൾ ആവർത്തിക്കുന്നതിന് മുമ്പ് ഈ സർവ്വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ ഹമ്പ് പുനസ്ഥാപിക്കാൻ കരാർ കമ്പനി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ഭാഗത്ത് സർവ്വീസ് റോഡ് പൂർണ്ണമായും തകർന്നിരുന്നതിനാൽ നേരത്തെ
പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വേഗതയിൽ വരാൻ കഴിയുമായിരുന്നില്ല. ഗതാഗതക്കുരുക്കും പതിവായിരുന്നു. എന്നാൽ നിരന്തരമായ പരാതികളെ തുടർന്ന് സർവ്വീസ് റോഡ് ടാർ ചെയ്തെങ്കിലും റോഡിൽ ഹമ്പ് സ്ഥാപിക്കാത്തത് പ്രതിസന്ധിയായി. വളരെ വേഗതയിലാണ് ഇപ്പോൾ തൃശൂർ ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നത്. പീച്ചി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കും കാൽനടക്കാർക്കും അടിപ്പാത കടന്ന് പട്ടിക്കാട് ഭാഗത്തേയ്ക്ക് തിരിയാൻ കഴിയാത്ത സ്ഥിതിയാണ്. പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇവിടെ ബസ്സിറങ്ങി പീച്ചി റോഡിലേക്ക് കടക്കേണ്ടവർക്കും അതിവേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടഭീഷണിയാണ്. ഹമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനായി ഇക്കാര്യം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയാതായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എ കൃഷ്ണൻകുട്ടി പറഞ്ഞു.
1 Comments
ദയവായി മനുഷ്യന്റെ, വിശേഷാൽ രോഗികളുടെയും പ്രായമുളളവരുടെയും നടു കേടാക്കുന്ന വരമ്പിനു പകരം ക്യാമറയും ബോർഡും വയ്ക്കുകയാണ് വേണ്ടത്.
ReplyDelete