ചെമ്പൂത്ര കൊടുങ്ങലൂർ കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആഘോഷിച്ചു


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച പൊങ്കാല മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി മുണ്ടരപ്പിള്ളി മനയ്ക്കൽ മുരളി കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സി.എം മനീഷ്, പ്രസിഡൻറ് കെ.കെ. രാജേഷ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ, വൈസ് പ്രസിഡൻറ് ഗിരിജാ വല്ലഭൻ എന്നിവർ പൊങ്കാല ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാളെയാണ് ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവം.



Post a Comment

0 Comments