പട്ടിക്കാട്. തെക്കുംപാടം വാർഡ് ഗ്രാമസഭ വാർഡ് മെമ്പർ എം.ജെ അനീഷിന്റെ അധ്യക്ഷതയിൽ ചേർന്നു. തെക്കുംപാടം ഈഴവ സമുദായം ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ഉദ്ഘാടനം ചെയ്തു. ജെഎച്ച്‌ഐ സജി പദ്ധതി വിശദീകരണം നടത്തി. തൊഴിലുറപ്പ് എഇ ലിജോ, മുൻ പഞ്ചായത്തംഗങ്ങളായ പി.വി. സുദേവൻ, പ്രിയമണി, വാർഡ് വികസന സമിതി അംഗങ്ങളായ സനോജ് ടി.എസ്, സി.രാമകൃഷ്ണൻ, ലവൻ സി.ബി, ജോസ് ചാരക്കുന്നത്ത്, അങ്കണവാടി വർക്കർ മിനി എന്നിവർ സംസാരിച്ചു.
0 Comments