അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

കേരള നോളേജ് ഇക്കോണമി മിഷൻ നടത്തുന്ന തൊഴിൽമേള ജനുവരി 18ന് തൃശൂർ ഗവ. എഞ്ചനീയറിംഗ് കോളേജിൽ
106 കമ്പനികളിലായി 6000 തൊഴിലവസരങ്ങൾ
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള നോളേജ് ഇക്കോണമി മിഷൻ നടത്തുന്ന തൊഴിൽമേള തൃശൂർ ഗവ. എഞ്ചനീയറിംഗ് കോളേജിൽ ജനുവരി 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. 18 ന് രാവിലെ 8.45 ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും തുടർന്ന് 9.30 മുതൽ 6 മണി വരെ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ 
നടക്കും. തൊഴിൽമേളയിൽ പങ്കെടുക്കാനായി തൊഴിൽദാതാക്കൾക്ക് 16 വരെയും ഉദ്യോഗാർത്ഥികൾക്ക് 17 വരെയും ഓൺലൈനായി knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി നൽകുന്ന സമയത്താണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കേവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന തൊഴിൽ മേളയിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല.

കെൽട്രോൺ തൊഴിലധിഷ്ഠിക കോഴ്‌സുകളിൽ സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/ +2/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ വച്ചാണ് കോഴ്‌സുകൾ നടത്തുന്നത്. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലും കോഴ്‌സുകളുണ്ട്. ഈ കോഴ്‌സുകൾ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ 2022 ജനുവരി 21നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

വിവിധ തസ്തികകളിൽ പി എസ് സി വിജ്ഞാപനം; വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക
കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തിൽ അസിസ്റ്റന്റ് പ്രൊഫ. (മൈക്രോ ബയോളജി) കാറ്റഗറി നമ്പർ 593/2021 , ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്‌സ്) കാറ്റ.നമ്പർ 595/2021, സോയിൽ സർവെ ഓഫീസർ (കാറ്റഗറി നമ്പർ 594/2021) തുടങ്ങി പതിനെട്ട് തസ്തികകളിലേക്കാണ് വിജ്ഞാപനം.  ജനറൽ റിക്രൂട്ട്‌മെന്റ് ജില്ലാ തലത്തിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ613/2021) , പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാറ്റഗറി നമ്പർ 615/2021) തുടങ്ങി നാലോളം തസ്തികയിലേക്ക് വിജ്ഞാപനമുണ്ട്. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം , ജില്ലാതലം) എൻസിഎ (സംസ്ഥാനതലം ജില്ലാ തലം) വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പി എസ് സി വൈബ്‌സൈറ്റ് സന്ദർശിക്കുക : https://www.keralapsc.gov.in/



Post a Comment

0 Comments