വഴുക്കുംപാറ വാർഡ് ഗ്രാമസഭ ചേർന്നു


വഴുക്കുംപാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വഴുക്കുംപാറ വാർഡ് ഗ്രാമസഭ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഇ.ടി ജലജൻ  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമസഭ കോഓർഡിനേറ്റർ സുരജ പദ്ധതി വിശദീകരണം നൽകി. വാർഡ് വികസന സമതി കൺവീനർ ലിബീഷ്, മുൻ മെമ്പർ സാലി തങ്കച്ചൻ, മുസ്തഫ എന്നിവർ സംസാരിച്ചു. അങ്കണവാടി ടീച്ചർമാർ ആശാവർക്കർമാർ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments