കലാഭവൻ സതീഷ് ഓഫ്‌റോഡ് ബൈക്ക് റേസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
വിലങ്ങന്നൂർ. ബൈക്കർ ബോയ്‌സ് വിലങ്ങന്നൂരിന്റെ നേതൃത്വത്തിൽ നടത്തിയ ഓഫ്‌റോഡ് ബൈക്ക് റേസ് കാണികൾക്ക് ആവേശമായി. തെക്കേക്കുളം പെരുമനയിൽ ഷിബു പീറ്ററിന്റെ ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷ് മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡംഗങ്ങളായ ബാബു തോമസ്സ്, അജിത മോഹൻദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 100 മുതൽ 125 സിസി വരെയുള്ള വിഭാഗത്തിലും 150 മുതൽ 220 സിസി വരെയുള്ള വിഭാഗത്തിലുമായി ഫോർ സ്‌ട്രോക്ക് മത്സരങ്ങളും ഓപ്പൺ ക്ലാസ് മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. ബാബു തോമസും അജിത മോഹൻദാസും ഷൈജുകുരിയനും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സാബു റെഡീമർ, ലിജിൻ, ശിവബാലൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
0 Comments