ചീനിക്കടവ് കുരിശുംതൊട്ടിയിൽ വി.ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ



കണ്ണാറ.
സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ ചീനിക്കടവിലുള്ള കുരിശുംതൊട്ടിയിൽ വി. ദൈവമാതാവിന്റെ  ഓർമ്മപ്പെരുന്നാൾ ജനുവരി 14, 15 തിയതികളിൽ ആഘോഷിക്കും. പെരുന്നാളിന് ഇടവക വികാരി ഫാ. ബേസിൽ കൊല്ലാർമാലി കൊടിയേറ്റി. ഫാ. ജിജു വർഗ്ഗീസ് തണ്ണിക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ വി. കുർബ്ബാനയും പെരുന്നാൾ പ്രസംഗവും ഉണ്ടാകും. ആഘോഷ പരിപാടികൾക്ക് ട്രസ്റ്റി  വർഗ്ഗീസ് കിഴക്കേടത്ത്, വികാരി ഫാ. ബേസിൽ കൊല്ലാർമാലിൽ, സെക്രട്ടറി മനോജ് കദളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.



Post a Comment

0 Comments