പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പീച്ചി വാർഡിലെ ഇരുമുൾ ജങ്ഷൻ, തെക്കേക്കുളം അമ്പലക്കുന്ന് റോഡ് എന്നിവിടങ്ങളിൽ പൂർണ്ണമായും ചിലയിടങ്ങളിൽ ഭാഗികമായും വഴിവിളക്കുകൾ കത്തുന്നില്ലെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ബാബു തോമസിന് പരാതി നൽകി. ഈ പ്രദേശങ്ങളിൽ അടുത്ത കാലത്തായി തുടർച്ചയായി മോഷണങ്ങളും, വാഹനാപകടങ്ങളും, തെരുവു നായ്ക്കളുടെ ശല്യവും വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി വഴിവിളക്കുകൾ തെളിയിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പരാതി ഉടൻ തന്നെ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്നും വഴിവിളക്കുകൾ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബാബു തോമസ് പറഞ്ഞു.
0 Comments