ടിപ്പർ ലോറി ബക്കറ്റ് ഉയർത്തിവെച്ച് കടന്നുപോയി. കുതിരാൻ തുരങ്കത്തിൽ വൻ നാശനഷ്ടം.


കുതിരാൻ. ഒന്നാം തുരങ്കത്തിൽ ടിപ്പർ ലോറി ബക്കറ്റ് ഉയർത്തിവെച്ച് കടന്നു പോയതിനെ തുടർന്ന്   90 മീറ്റർ ദൂരത്തിൽ 104 എൽഇഡി പാനലുകൾ പൂർണ്ണമായും നശിച്ചു പോയി. സുരക്ഷാ ക്യാമറകളും സെൻസറുകളും തകർന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് 
ഇലക്ട്രിക്കൽ സെക്ഷൻ പ്രോജക്റ്റ് മാനേജർ എം മനോജ് കുമാർ പറഞ്ഞു. ഇന്നലെ രാത്രി 8.50-നായിരുന്നു സംഭവം. അപകടമുണ്ടാക്കിയ വാഹനം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കമ്പനി അധികൃതർ പീച്ചി പോലീസിൽ പരാതി നൽകി.



Post a Comment

0 Comments