പന്നിയങ്കര ടോൾ പ്ലാസയിൽ ജീവനക്കാർക്കുള്ള പരിശീലനം ആരംഭിച്ചു.


വഴുക്കുംപാറ. ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് ഉടൻ ആരംഭിക്കുമെന്ന് സൂചന. ടോൾ പ്ലാസയിലെ ജീവനക്കാർക്കുള്ള പരിശീലനവും ആരംഭിച്ചു. നിലവിൽ ഇരു ഭാഗത്തേക്കും ബൂം ബാരിയറുകൾ ഉപയോഗിച്ച് വാഹനങ്ങളെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. നിലവിൽ 98 ശതമാനത്തോളം പണികളും പൂർത്തിയായതായാണ് കരാർ കമ്പനിയുടെ അവകാശവാദം. യഥാർത്ഥ കരാർ പ്രകാരം പട്ടിക്കാട് ഒരു അടിപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ കരാർ ഭേദഗതി 
വരുത്തിയാണ് പട്ടിക്കാട് സെന്ററിലും പീച്ചി റോഡ് ജങ്ഷനിലും ഓരോ അടിപ്പാതകൾ നിർമ്മിക്കേണ്ടി വന്നത്. കരാർ പ്രകാരം ഉയരം കുറഞ്ഞ അടിപ്പാതയായിരുന്നു വഴുക്കുംപാറയിലേത്. നിലവിലെ ഉയരം കൂടിയ അടിപ്പാത പണിയുന്നതിലും കരാറിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ കരാർ പ്രകാരം ഈ രണ്ട് ഭാഗത്തേയും പണികൾ പൂർത്തീകരിക്കുന്നതിന് മുൻപ് ടോൾ പിരിക്കാം എന്നതാണ് കമ്പനി നൽകുന്ന വിശദീകരണം.


Post a Comment

0 Comments