കണ്ണാറ. ഒരപ്പൻപാറ പൂക്കാട്ട് അബ്രഹാമിന്റെ വീട്ടിലെ റബ്ബർ ഷീറ്റ് പുക പുരയ്ക്ക് ആണ് തീപിടിച്ചത്. അപകടം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അടുക്കളയുടെ ചിമ്മിണിയോട് ചേർന്ന് തയ്യാറാക്കിയിരുന്ന പുകപ്പുരക്ക് ആണ് തീപിടിച്ചത്. ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിന് തീപിടിച്ചതാണ് അപകടകാരണം. എൺപതോളം ഷീറ്റുകൾ പൂർണ്ണമായി കത്തി നശിച്ചതായി അബ്രഹാം പറഞ്ഞു. പീച്ചി എസ്ഐ ജമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൃശ്ശൂരിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
0 Comments