വഴക്കുംപാറ. ദേശീയപാത വഴക്കുംപാറയിൽ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ പണികൾ ആരംഭിച്ചു. രണ്ടാം തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഇടത് വശം ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈഭാഗം ടാറിങ് നടത്തുന്നതിന് മുന്നോടിയായി ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിന് ശേഷം ടാറിങ് നടത്തും. വഴക്കുംപാറ സെന്ററിലെ കലുങ്കിന്റെ നിർമ്മാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കേണ്ടതുണ്ട്.
0 Comments