വഴുക്കുംപാറ. വഴിത്തർക്കത്തിൽ മധ്യസ്ഥതയ്‌ക്കെത്തിയ വഴുക്കുമ്പാറ വാർഡ് മെമ്പർ കെ.പി ചാക്കോച്ചനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. വഴുക്കുംപാറ നവജീവൻ നഗർ ഭാഗത്തേക്കുള്ള വഴി തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ എത്തിയതായിരുന്നു പഞ്ചായത്ത് അംഗവും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമായ കെ.പി ചാക്കോച്ചൻ. തർക്കത്തെ തുടർന്ന് സെബിൻ, സൈമൺ, ബിനിൽ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പുവടി ഉപയോഗിച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ചാക്കോച്ചൻ പറഞ്ഞു. മർദ്ദനം തടയാൻ എത്തിയ കോൺഗ്രസ് പ്രവർത്തകനായ ജിമ്മിയുടെ കൈഎല്ല് പൊട്ടി. ബൂത്ത് പ്രസിഡന്റ് കെ.സി വിനോദ്, മുത്തലത്ത് ബിനോയി എന്നിവർക്കും പരിക്കേറ്റു. ഇവർ പട്ടിക്കാട് പീച്ചീസ് ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments