കടന്നൽ കുത്തേറ്റ് മരിച്ച സത്യന്റെ സംസ്‌കാരം നാളെ


കണ്ണാറ. കടന്നൽ കുത്തേറ്റ് മരിച്ച ചവറാംപാടം എടക്കാട്ടിൽ കിട്ടുണ്ണി മകൻ സത്യന്റെ സംസ്‌കാരം നാളെ രാവിലെ 10.30ന് കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ നടത്തും. ഇന്ന് രാവിലെയായിരുന്നു സത്യനെ കടന്നൽ കൂട്ടം ആക്രമിച്ചത്. വീടിന്റെ ടെറസിൽ നാളികേരം ഉണക്കാൻ ഇടുന്ന സമയത്ത് സമീപത്തെ തെങ്ങിൽ കൂടുകൂട്ടിയിരുന്ന കടന്നൽ കൂട്ടം സത്യനെ ആക്രമിക്കുകയായിരുന്നു. അവശനിലയിലായ സത്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷാഹിദ നടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാവർക്കറാണ്. മക്കൾ: പ്രണവ്, പ്രകീർത്ത്.



Post a Comment

0 Comments