പീച്ചി. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കെഎഫ്ആർഐ പീച്ചിയിൽ നടക്കുന്ന ശാസ്ത്ര വാരത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ ബസിൽ തയാറക്കിയ അത്യാധുനിക മൊബൈൽ ബഹിരാകാശ മ്യൂസിയത്തിന്റെ പ്രദർശനം നടത്തി. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐഎസ്ആർഒ സംഘടിപ്പിച്ച ആറ് ബസുകളിൽ ഒന്നാണിത്. വിക്ഷേപണ വാഹനങ്ങളുടെ മാതൃകകൾ (എസ്എൽവി, എഎസ്എൽവി, പിഎസ്എൽവി, ജിഎസ്എൽവി) ഉപഗ്രഹങ്ങൾ (പോളാർ, ജിയോസ്‌റ്റേഷണറി), വികാഷ് എഞ്ചിൻ, ക്രയോ സ്‌റ്റേജ്, ആർഎൽവിആർഡി, നാവിക്, ഐഎസ്ആർഒ യുടെ മറ്റ് ബഹിരാകാശ ദൗത്യങ്ങൾ എന്നിവ ഈ മ്യൂസിയത്തിലൂടെ സാധാരണക്കാർക്ക് അറിയാൻ സാധിക്കുന്ന വിധത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. തൃശൂരിൽ ആദ്യമായാണ് ഈ മ്യൂസിയം കാണികൾക്കായി എത്തുന്നത്.
0 Comments