കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (79) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30 നായിരുന്നു അന്ത്യം. കേരളത്തിൽ വ്യാപാരിക ളുടെ അവകാശങ്ങൾക്കായി ശക്തമായ പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയിട്ടുള്ള ടി. നസിറുദ്ദീൻ, മൂന്നു പതിറ്റാണ്ടായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്ര സിഡന്റാണ്.
1944 ഡിസംബർ 25 നാണ് ജനനം. കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദും അസ്മാബിയുമാണ് മാതാപിതാക്കൾ. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി മെംബർ, വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കൊമേഷൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
0 Comments