ചെമ്പൂത്രയിൽ മുൻ കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ രാഘവനെ അനുസ്മരിച്ചു

സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ കെ.കെ രാഘവൻ അനുസ്മരണ പ്രസംഗം നടത്തുന്നു

പട്ടിക്കാട്. പാണഞ്ചേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന കെ.കെ രാഘവന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ സിപിഐഎം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചെമ്പൂത്ര കുരങ്ങൻപാറയിൽ വെച്ചു നടന്ന അനുസ്മരണ പരിപാടി സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം സി.എം ദാമോദരൻ അധ്യക്ഷത വഹിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി, സഹകരണ സംഘം പ്രസിഡണ്ട്, സപിഐഎം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം, പാണഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എന്നീ നിലകളിൽ  തെളിമയാർന്ന പ്രവർത്തനങ്ങൾ നടത്തിയ കെ.കെ രാഘവന്റെ നേതൃത്വം പാർട്ടിക്കും നാടിനും വിലപ്പെട്ടതായിരുന്നുവെന്ന് മാത്യു നൈനൈൻ അനുസ്മരിച്ചു.  സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ സാവിത്രി സദാനന്ദൻ, ചെമ്പൂത്ര ബ്രാഞ്ച് സെക്രട്ടറി എ കൃഷ്ണൻകുട്ടി, ലോക്കൽ കമ്മിറ്റിയംഗം തോമസ് സാമുവൽ, പ്രതാപൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പാർട്ടി ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, മററു വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments