തേനീച്ചകളുടെ കുത്തേറ്റു ചവറാംപാടം സ്വദേശി മരണപ്പെട്ടു

കണ്ണാറ.  തേനീച്ചകളുടെ കുത്തേറ്റ് ചവറാംപാടം എടക്കാട് വീട്ടിൽ സത്യൻ (55) മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറകിൽ ഉണ്ടായിരുന്ന തെങ്ങിലെ തേനീച്ച കൂട്ടം സത്യനെ ആക്രമിക്കുകയായിരുന്നു. അവശനിലയിലായ സത്യൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. സംസ്കാരം പിന്നീട്. ഭാര്യ: ഷാഹിദ. മക്കൾ: പ്രണവ്, പ്രകീർത്ത്.



Post a Comment

0 Comments